ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനു പോയ കോട്ടപ്പുറം സ്വദേശിനിയായ യുവതി മരണപ്പെട്ടു
ഓസ്‌ട്രേലിയയില്‍ സന്ദർശനത്തിനു പോയ യുവതി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.കോട്ടപ്പുറം ഫിര്‍ദൗസ് ഹൗസില്‍ പി.എം.എച്ച് നുസ്രത്ത്(45) ആണ് മരണപ്പെട്ടത്. പരേതനായ അബൂബക്കര്‍-പിഎംഎച്ച് റുഖിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: താഹിറ, അബ്ദുള്ള, സത്താര്‍, നൗഷാദ്. സഹോദരി താഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ് ഇവരെ കാണാന്‍ പോയതായിരുന്നു നുസറത്ത്. മൃതദേഹം ഓസ്‌ട്രേലിയയില്‍ തന്നെ ഖബറടക്കിയതായി നഗരസഭാ കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം അറിയിച്ചു.
No comments