Breaking News

തളിർ മാലോം ഫെസ്റ്റ് 2024 ജനുവരി 12 മുതൽ.. സംഘാടകസമിതി രൂപീകരിച്ചു.

 


വെള്ളരിക്കുണ്ട് :  മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് അതിഥ്യമരുളുന്ന -ഉത്തര മലബാറിലെ ഏറ്റവും വലിയ കാർഷികമേളയായ തളിർ മാലോം ഫെസ്റ്റ്  2024 ജനുവരി മാസം 12 മുതൽ 21 വരെ മുൻമുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരുക്കുന്ന  ഗ്രൗണ്ടിൽ നടക്കും..


 കാർഷിക പ്രദർശനങ്ങൾ പുഷ്പഫല പ്രദർശനങ്ങൾ, കരകൗശല പുരാവസ്തു പ്രദർശനം. അക്യാറ്റിക് ഷോ , പെറ്റ് ഷോ, ഡോഗ്ഷോ, 3x D. 4 D ഷോ, സംസാരിക്കുന്ന അമേരിക്കൻ പാവ , മ്യൂസിക്കൽ ഫൗണ്ടൻ. വിവിധ ഏജൻസികളുടെ ഇൻഫർമേഷൻ സ്റ്റാളുകൾ, വൈവിധ്യ ഉല്പന്നങ്ങളുടെ പ്രദർശന വിൽപന സ്റ്റാളുകൾ, വിവിധ സെമിനാറുകൾ, മത്സരങ്ങൾ, വിവിധ  അമ്യൂസ്മെന്റ് ഇനങ്ങൾ, കുട്ടികൾക്കായി പ്രത്യേക ചിൽഡ്രൺ സ്പാർക്ക് . രുചി ഭേദങ്ങളോടെയുള്ള ഫുഡ് കോർട്ട് . ദിവസവും വൈകുന്നേരം പ്രഗത്ഭരായ കലാകാരൻമാരെ അണിനിരത്തി ക്കൊണ്ട് നാടത്തു ന്ന സ്റ്റേജ് ഷോ. ഏവരേയും  അത്ഭുതപ്പെടുത്തുന്ന പ്രവേശന കവാടം. വർണ്ണ വിസ്മയം തീർക്കുന്ന എലിമിനേഷൻ ഷോ എന്നിവ ഇക്കുറി മാലോം ഫെസ്റ്റിൽ ഉണ്ടാകും..


തളിര് മാലോം ഫെസ്റ്റിന്റെ വിജയത്തിനായി കാസർഗോഡ് എം.പി.  രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ രക്ഷാധികാരിയും  ജോമോൻ ജോസ് , ഷോബിജോസഫ്, ഹരീഷ് പി നായർ.എം  രാധാമണി . സഹ രക്ഷാധികാരികളും. ട്രസ്റ്റ് ചെയർമാൻ രാജു  കട്ടക്കയം സംഘാടക സമിതി ചെയർമാനും ട്രസ്റ്റ് സെക്രട്ടറി  വി ജെ ആൻഡ്രൂസ് ജനറൽ കൺ വിനറും ബിനു തോമസ് ട്രഷററുമായ കമ്മിറ്റിക്കു സംഘാടക സമിതി രൂപീകരിച്ചു..

മാലോം സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന യോഗം ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു..

ജോയി മൈക്കിൾ.സാജൻ പുഞ്ച, ടോമിച്ചൻ കാഞ്ഞിരമറ്റം, അലക്സ് നെടിയകാല.മോൻ സി ജോയി, ജോസ് ചെന്നക്കാട്ടുകുന്നേൽ . ദേവസ്യ തറപ്പേൽ. ബിൻ സി ജെയിൻ, ശ്രീജ രാമചന്ദ്രൻ. ജെ സി ടോമി, വിനു കെ.ആർ.സണ്ണി ജോർജ്ജ്, എൻ.ഡി. വിൻസെന്റ്, മോൻ സി ചെറിയാൻ, സിബിച്ചൻ പുളിങ്കാല, ബേബി കുഞ്ചിറക്കാട്ട്  മിനി നാമറ്റം റോ സിലിൻ സിബി. മാർട്ടിൻ ജോർജ്ജ് . ലിബിൻ ആലപ്പാട്ട് ജോബി കാര്യാ വിൽ തുടങ്ങിയവർ പ്രസംഗിച്ചു.

No comments