Breaking News

നവകേരള സദസ് വിജയിപ്പിക്കാൻ ഞായറാഴ്ച അവധിദിനം പ്രവർത്തി ദിനമാക്കിയ സർക്കാർ നടപടി അധികാര ദുർവിനിയോഗമാണെന്ന് ഡിസിസി പ്രസിഡൻറ് പി കെ ഫൈസൽ


 മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്ത്വത്തിൽ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിന് വേണ്ടി ഞായറാഴ്ച പ്രവർത്തിദിവസമാക്കി മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നുള്ള കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ് ഉദ്യോഗസ്ഥരോടുള്ള   സർക്കാരിന്റെ വെല്ലുവിളിയാണ്.ഉത്തരവ് അങ്ങേയറ്റം പ്രതിഷേധാർഹമാണ് വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സർക്കാർ ചിലവിൽ എൽ ഡി എഫ്  സർക്കാരിന്റെ  വികൃതമായ മുഖം മറച്ചുപിടിക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും,ജീവനക്കാരുടെ അവകാശങ്ങൾ അടിച്ചമർത്താനുള്ള  ഇത്തരം നടപടികൾ കളക്ടർ പിൻവലിക്കണമെന്നും,നിർബന്ധപൂർവം സർക്കാർ നടത്തുന്ന ധൂർത്തിന് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും  ഡിസിസി പ്രസിഡൻറ്  പി.കെ  ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു

No comments