മഴപ്പൊലിമ നടന്ന കോടോംബേളൂർ ആനക്കല്ല് വയലിൽ കൊയ്ത്തുത്സവം നടത്തി
പാറപ്പള്ളി: കോടോം-ബേളൂർ കുടുംബശ്രീ CDS മഴപ്പൊലിമ നടത്തിയ ആനക്കല്ലിൽ വയലിൽ ഒരുക്കിയ നെൽ കൃഷിയുടെ കൊയ്ത്ത് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.പി.ശ്രീജ ഉൽഘാടനം ചെയ്തു. വൈ. പ്രസിഡൻറ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ആനക്കല്ലിൽ ഒരു ഹെക്ടർ വയലിലാണ് കൃഷിഭവൻ സഹായത്തോടെ വാർഡ് കൺവീനർ പി.ജയകുമാറിൻ്റെ നേതൃത്വത്തിൽ കൃഷി കൂട്ടം രൂപീകരിച്ച് നെൽകൃഷി ഒരുക്കിയത്.അമ്പലത്തറ ഹയർ സെക്കൻ്ററി സ്ക്കൂളിലെ എൻ.എസ്സ്.എസ്സ്.വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുത്സവം ഏറെ ശ്രദ്ധേയമായി. CDS വൈ.ചെയർപേഴ്സൺ പി.എൽ.ഉഷ, മുൻ മെമ്പർ പി.നാരായണൻ, പി.ജയകുമാർ, ഷൈജ, രജനി ടീച്ചർ, സിതാര ടീച്ചർ, സവിത സി.പി, എന്നിവർ സംസാരിച്ചു. സി.ഡി.എസ്സ് ചെയർപേഴ്ണൻ ശ്രീമതി ബിന്ദു കൃഷ്ണൻ സ്വാഗതവും സി.ഡി.എസ്സ്.അംഗം സന്ധ്യ പി.സി. നന്ദിയും പറഞ്ഞു.
No comments