കേരളപ്പിറവി ദിനത്തിൽ പ്രതിഭകളെ ആദരിച്ച് മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ - കോ- ഓപ്പറേറ്റീവ് സൊസൈറ്റി
ഒടയംചാൽ : ഐക്യകേരളത്തിന്റെ 67 - )o പിറവി ദിനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവാർന്ന സേവന പ്രവത്തനങ്ങൾ നടത്തിയ പ്രതിഭകളെ ആദരിച്ച് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സഹകരണ സംഘത്തിന്റെ ബന്തടുക്ക ശാഖയിൽ മുതിർന്ന അധ്യാപകനും മികച്ച കർഷകനുമായ ശ്രീ മുത്തണ്ണ ഗൗഡയെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. പൊയ്നാച്ചി ശാഖയിൽ മികച്ച ക്ഷീരകർഷക രായ ശ്രീ .പി. കുഞ്ഞിരാമൻ -ശോഭ ദമ്പദികളെ പൊന്നാടയണിയിച്ച് ആ ദരിച്ചു. ഒടയംചാൽ ശാഖയിൽ മികച്ച കർഷകനായ മഠത്തിൽ വളപ്പിൽ കുഞ്ഞിക്കണ്ണനെ ആദരിച്ചു. സംഘത്തിന്റെ വിവിധ ശാഖകളിൽ നടന്ന കേരളപ്പിറവി ദിനാചരണ പരിപാടികൾക്ക് ബ്രാഞ്ച് മാനേജർമാരും ജീവനക്കാരും നേതൃത്വം നൽകി.
No comments