പരപ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥി സംഘർഷം. പോലീസ് ലാത്തിവീശി
പരപ്പ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥി സംഘർഷം. പോലീസ് ലാത്തിവീശി എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പഠിപ്പ് മുടക്കിനെ തുടർന്ന് സ്കൂളിൽ നടത്തിയ പ്രകടനത്തിലേക്ക് കെ.എസ് യു പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നുവത്രെ. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമായപ്പോൾ പ്രിൻസിപ്പാൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടയിൽ നാട്ടുകാരും ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി തുടർന്നാണ് വെളളരിക്കുണ്ട് ഇൻസ്പെക്ടർ കെ.ടി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ലാത്തി വീശിയത്. നേതാക്കൾ എത്തി ചർച്ച നടക്കുന്നു
No comments