കെ മുരളീധരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് | കോണ്‍ഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയില്‍ ഒരു വിവാഹ വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് മുരളീധരന്‍ ക്വാറന്റീനില്‍ പോകണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കൊവിഡ് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചത്.കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്നും തനിക്കെതിരായ നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും കെ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു
No comments