Breaking News

കണ്ണൂർ ഗവ. മെഡിക്കൽ കോളജിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന്

പ​യ്യ​ന്നൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റി​ൽ നൂ​റി​ലേ​റെ പേ​ർ​ക്ക്‌ കോ​വി​ഡ്‌ പോ​സി​റ്റി​വ്‌ എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ൾപ്പെ​ടെ തെ​റ്റാ​യ വാ​ർ​ത്ത ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്‌ ഡോ. ​കെ. സു​ദീ​പും പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​കെ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​ഗ​ണി​ച്ച്‌ ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ്‌ എ​ന്ന​തു​കൊ​ണ്ടാ​ണ്‌ ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്‌.

ഇ​ത്‌ പ്ര​കീ​ർ​ത്തി​ക്കു​ന്ന​തി​നു​പ​ക​രം തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​. പ​രി​യാ​ര​ത്ത്‌ കോ​വി​ഡ്‌, കോ​വി​ഡേ​ത​ര രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്‌.

ഇ​തി​ൽ കോ​വി​ഡേ​ത​ര വി​ഭാ​ഗ​ത്തി​ൽ, കോ​വി​ഡ്‌ പോ​സി​റ്റി​വാ​യ ഒ​രു​രോ​ഗി എ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ചെ​യ്ത ടെ​സ്​​റ്റി​ൽ ബു​ധ​നാ​ഴ്​​ച ഒ​രു​ജീ​വ​ന​ക്കാ​ര​നും കോ​വി​ഡ്‌ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ ഇൗ ​രോ​ഗി​യു​മാ​യി നേ​രി​ട്ടി​ട​പ​ഴ​കി​യ നാ​ല് ഡോ​ക്ട​ർ​മാ​ർ​ക്കും ര​ണ്ട് ന​ഴ്സു​മാ​ർ​ക്കും അ​സു​ഖം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​രു​ടെ സ്ഥി​തി ആ​ശ​ങ്ക​യു​ള്ള​തു​മ​ല്ല.

ജീ​വ​ന​ക്കാ​രി​ൽ ബു​ധ​നാ​ഴ്‌​ച ആ​ർ​ക്കും പോ​സി​റ്റി​വാ​യി​ട്ടി​ല്ല എ​ന്നി​രി​ക്കെ​യാ​ണ്‌ 110 പേ​ർ​ക്ക്‌ ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ ന​ട​ത്തി​യ​തു​െ​വ​ച്ച്‌, പ​രി​യാ​ര​ത്ത്‌ നൂ​റി​ലേ​റേ പേ​ർ​ക്ക്‌ കോ​വി​ഡ്‌ പോ​സി​റ്റി​വെ​ന്ന് തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്‌.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ മാ​ത്ര​മേ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ അ​യ​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം ജി​ല്ല ക​ല​ക്ട​ർ മു​മ്പാ​കെ ​െവ​ച്ചി​രു​ന്നു. ഇ​തും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു. സ​മൂ​ഹ​ത്തെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഇ​രു​വ​രും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

No comments