ഡിജിറ്റല്‍ മേഖലയിലെ വിപ്ലവത്തിന് ലോക ശക്തികളുമായി സഹകരിച്ച് ഇന്ത്യ . 5G സാങ്കേതിക വിദ്യയിൽ ഇന്ത്യ-യുഎസ്-ഇസ്രായേൽ സഹകരണം
വികസന പ്രവര്‍ത്തനങ്ങളിലും പുതുതലമുറ സാങ്കേതിക വിദ്യകളിലും ഇന്ത്യയും ഇസ്രയേലും അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്രതല വികസനത്തിനുള്ള യുഎസ് ഏജന്‍സി (യുഎസ്‌എഐഡി) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബോണി ഗ്ലിക് വ്യക്തമാക്കി. സുതാര്യമായ 5 ജി കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍.2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ തുടങ്ങിവച്ച സാങ്കേതിക വിദ്യാ മേഖലയിലെ സഹകരണ നീക്കങ്ങളാണ് ത്രികക്ഷി വികസന സഹകരണത്തിലേക്ക് എത്തുന്നതെന്നും യുഎസ്‌എഐഡി പറയുന്നു.യുഎസിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാര്‍ ഈ സഹകരണത്തിന്റെ ഭാഗമാകും. ആദ്യ നടപടിയാണ് 5 ജിയിലെ സഹകരണം.ശാസ്ത്ര- ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മൂന്നു രാജ്യങ്ങളും സഹകരിച്ചു നീങ്ങും. തന്ത്രപ്രധാന മേഖലകളിലെ സഹകരണം സംബന്ധിച്ച് യുഎസ്- ഇന്ത്യ- ഇസ്രയേല്‍ ഫോറം കഴിഞ്ഞയാഴ്ച ചര്‍ച്ച ചെയ്‌തെന്നും ഗ്ലിക് അറിയിച്ചു.
No comments