Breaking News

"എയിംസിനൊരു കയ്യൊപ്പ്" ജില്ലയിലെ 100 കേന്ദ്രങ്ങളിലെ ഒപ്പ് ശേഖരണത്തിന് തുടക്കമായി



ചികിത്സ കിട്ടാതെ ഇനിയൊരു ജീവനും നഷ്ടമാവരുത് ഓർമ്മപ്പെടുത്തലുമായി ''എയിംസ് കാസർഗോഡിന്" ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ നടത്തുന്ന ഒപ്പ് ശേഖരണത്തിന് തുടക്കമായി. ജില്ലയിൽ നിന്നും ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.കാസർഗോഡിൻ്റെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥയും എൻഡോസൾഫാൻ ദുരിതബാധിതരുടെ നിസ്സഹായവസ്ഥയും പരിഗണിച്ച് എയിംസ് കാസർഗോഡിന് അനുവദിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് ശുപാർശ നൽകണം എന്നതാണ് കൂട്ടായ്മ മുഖ്യമായും ആവശ്യപ്പെടുന്നത്.
ജില്ലയിൽ വിവിധ സംഘടനകനളാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നൽകുന്നത്.
വെള്ളരിക്കുണ്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നൽകിയത്.വ്യാപാരഭവനിൽ വച്ച് നടന്ന ഒപ്പ് ശേഖരണം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം ഒപ്പ് ചാർത്തി ഉദ്ഘാനം നിർവ്വഹിച്ചു. പ്രസിഡണ്ട് ജിമ്മി എടപ്പാടിയിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ സ്വാഗതം പറഞ്ഞു.മേഖലാ പ്രസിഡണ്ട് കെ.എം കേശവൻ നമ്പീശൻ, ബെന്നി ജയിംസ് ഐക്കര, റിങ്കു മാത്യു ,സാം സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

No comments