Breaking News

ജില്ലയിലെ ഗവ. ഹോമിയോ ആശുപത്രികളിൽ ജോലി ഒഴിവ്. ഇൻ്റർവ്യൂ സെപ്.17ന് കാഞ്ഞങ്ങാട് ഹോമിയോ മെഡിക്കൽ ഓഫീസിൽ


കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളിൽ നാഷണൽ ആയുഷ് മിഷനിലൂടെ നേഴ്സിംങ് അസിസ്റ്റൻ്റ് അറ്റൻഡർ, മൾട്ടി പർപ്പസ് വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ 17ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. 18 നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഹോമിയോ എ ക്ലാസ് മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തിപരിചയമോ ഗവൺമെൻ്റ് ഹോമിയോ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 04672206886

No comments