Breaking News

കടുത്ത നിയന്ത്രണങ്ങളോടെ ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം



ലോക്ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചു .പരിശീലന കേന്ദ്രങ്ങളിൽ ആർടിഒയുടെ നിരീക്ഷണം ഉണ്ടാകും.ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ ഒരു വിദ്യാർത്ഥിക്ക് മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് അധ്യാപകൻ പരിശീലനം നൽകുന്നത് . പരിശീലനം കഴിഞ്ഞ് ഒരു വിദ്യാർത്ഥി ഇറങ്ങിയാൽ വാഹനം അണുനശീകരണം ചെയ്താണ് പ്രവർത്തനം
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.

No comments