Breaking News

മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ പണിമുടക്കി.



സാങ്കേതിക ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകളെ കവർന്നെടുത്ത് കൊണ്ട് മി'നിസ്റ്റീരിയൽ ജീവനക്കാരെ പൂർണമായും സാങ്കേതിക യോഗ്യതകൾ ആവശ്യമുള്ള ജോയിൻ്റ് ആർ ടി ഒ തസ്തികയിലേക്ക് യോഗ്യതയില്ലാതെ നിയമിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് സാങ്കേതിക ജീവനക്കാരുടെ സംഘടനകളായ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും കേരള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേർസ് അസോസിയേഷനും സംയുക്തമായി ഏകദിന പണിമുടക്കു നടത്തി. സേഫ് കേരള പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിക്കുക, പ്രഹസനമാകുന്ന ഓൺലൈൻ ലേർണിംഗ് ലൈസൻസ് സമ്പ്രദായം പുനപരിശോധിക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ. ഇതിൻ്റെ ഭാഗമായി 9.9.20 ബുധനാഴ്ച പ്രതിഷേധ ദിനം സംഘടിപ്പിച്ചിരുന്നു. പണിമുടക്കിൻ്റെ ഭാഗമായി രാവിലെ 11 മണിക്ക് കാസറഗോഡ് ആർ ടി ഓഫീസ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കപ്പെട്ട യോഗം കാസറഗോഡ് എൻഫോഴ്സ്മെന്റ് ആർടി ഒ ശ്രീ.ടി എം ജേർസന്റെ അധ്യക്ഷതയിൽ കാസറഗോഡ് ആർ.ടി.ഒ ശ്രീ എ.കെ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ ശ്രീ എച്ച്.എസ് ചഗ്ല , എം വി.ഐമാരായ എം.വിജയൻ , റെജി കുര്യാക്കോസ് .ടി.വൈകുണ്ഠൻ, എം എം വി ഐ മാരായ പ്രദീപ് കുമാർ സി.എ. ദിനേശൻ കോടോത്ത് സുജിത് ജോർജ്ജ് എന്നാവർ സംസാരിച്ചു. ജില്ലയിലെ കോവിഡ് ഡ്യൂട്ടിയിലുള്ളവർ ഒഴികെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.

No comments