Breaking News

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഇനി 'സ്പെഷല്‍ അരി' ഇല്ല



തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് ന​ല്‍​കി​വ​ന്നി​രു​ന്ന 'സ്പെ​ഷ​ല്‍ അ​രി'​യു​ടെ വി​ത​ര​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഈ ​മാ​സം മു​ത​ല്‍ നീ​ല​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു​കി​ലോ അ​രി​വീ​തം കി​ലോ​ക്ക് നാ​ല് രൂ​പ​നി​ര​ക്കി​ലും വെ​ള്ള​ക്കാ​ര്‍​ഡു​കാ​ര്‍​ക്ക് മൂ​ന്ന് കി​ലോ അ​രി 10.90 രൂ​പ​നി​ര​ക്കി​ലും മാ​ത്ര​മേ ല​ഭി​ക്കൂ.

ഇ​തി​നു​പു​റ​മെ ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഒ​രു​കി​ലോ മു​ത​ല്‍ മൂ​ന്ന് കി​ലോ​വ​രെ ആ​ട്ട കി​ലോ​ക്ക് 17 രൂ​പ നി​ര​ക്കി​ലും ല​ഭി​ക്കും. അ​ടു​ത്ത​മാ​സം മു​ത​ല്‍ വെ​ള്ള​ക്കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള വി​ഹി​ത​ത്തി​ല്‍ വ​ര്‍​ധ​ന വ​രു​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മേ​യ് മു​ത​ലാ​ണ് നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്ക് 10 കി​ലോ അ​രി കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് 22 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന അ​രി​യാ​ണ് 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ വെ​ള്ള, നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് ഈ ​മാ​സം മ​ണ്ണെ​ണ്ണ ല​ഭി​ക്കി​ല്ല. അ​തേ​സ​മ​യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ 21 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. മ​ഞ്ഞ, പി​ങ്ക് കാ​ര്‍​ഡു​ക​ള്‍​ക്ക്​ ആ​ളൊ​ന്നി​ന് അ​ഞ്ചു​കി​ലോ അ​രി​യും കാ​ര്‍​ഡ് ഒ​ന്നി​ന് ഒ​രു​കി​ലോ ക​ട​ല​യു​മാ​ണ് ല​ഭി​ക്കു​ക.

No comments