Breaking News

അധ്യാപക കൂട്ടായ്മയിൽ പാടത്ത് വിളഞ്ഞത് നൂറ്മേനി



പെരിയങ്ങാനം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ് ടി എ കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിലെ പെരിയങ്ങാനത്ത് കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ആവേശകരമായ അനുഭവമായി . ജില്ലയിലെ 7 ഉപജില്ലകളിലായി 142 ഏക്കർ തരിശു ഭൂമിയിലാണ് കാർഷിക ചാലഞ്ചിൻ്റെ ഭാഗമായി അധ്യാപകർ കൃഷിയിറക്കിയത്. നെല്ല് , കപ്പ , മധുരക്കിഴങ്ങ് , ചേമ്പ് , ചേന, വിവിധയിനം പച്ചക്കറികൾ എന്നിവയായിരുന്നു വിളകൾ .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തോടൊപ്പം ചേർന്ന് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടന ഏറ്റെടുത്തത് .ഈ ഇടപെടലുകൾക്ക് വലിയ സ്വകാര്യത ഇതിനകം ലഭിച്ചു കഴിഞ്ഞു . ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത മാഷ് പദ്ധതിയിലും അധ്യാപകർ സജീവമായി രംഗത്തുണ്ട്. കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതിലും സംഘടനയുടെ ഇടപെടൽ ശക്തമാണ്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന ചലഞ്ചിൻ്റെ ഭാഗമായിട്ടുള്ള ജില്ലാതല കൃഷിയുടെ വിളവെടുപ്പാണ് പെരിയങ്ങാനത്ത് നടന്നത്.

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എ വിധുബാല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ അധ്യക്ഷനായി. വാർഡ് മെമ്പർ ലിസി വർക്കി , പി ബാബുരാജ് , റീന വി കെ , ടി വിഷ്ണുനമ്പൂതിരി , പി രവി , പി ജനാർദ്ദനൻ, കെ വസന്തകുമാർ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് ജേതാവ് വി കെ പത്മനാഭൻ, പി രവീന്ദ്രൻ , എം രാജൻ എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി . ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും ഉപജില്ലാ സെക്രട്ടറി എം ബിജു നന്ദിയും പറഞ്ഞു.

No comments