Breaking News

മലയോരത്തെ ആദ്യത്തെ നീറ്റ് എക്സാം നീറ്റായി നടത്തി


കോവിഡ് പശ്ചാത്തലത്തിൽ വെള്ളരിക്കുണ്ട് സെൻ്റ് എലിസബത്ത് കോൺവൻ്റ് സ്കൂളിൽ വച്ച് ദേശീയ മെഡിക്കൽ എൻട്രൻസ് പരീക്ഷ നീറ്റ് പ്രോട്ടോക്കോൾ പാലിച്ച് സുഗമമായി നടത്തി. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം പൊതുജനാരോഗ്യ വിഭാഗം, പോലീസ്, കോവിഡ് വോളണ്ടയർമാർ, മാഷ് പരിപാടിയിലെ അധ്യാപകർ , വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പരീക്ഷ നടത്തിപ്പിൽ പങ്കാളികളായി. സാമൂഹ്യ അകലം പാലിച്ച് തിരക്കില്ലാതെ പരീക്ഷ നടത്തുവാൻ കഴിഞ്ഞു എന്ന് പ്രിൻസിപ്പാൾ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ പറഞ്ഞു. ജില്ലയുടെ പല ഭാഗത്തു നിന്നുമായി രജിസ്ടർ ചെയ്ത 240 കുട്ടികളിൽ 186 പേർ പരീക്ഷ എഴുതി. ഞായറാഴ്ച വെള്ളരിക്കുണ്ട് കടകൾ അവധിയായിരുന്നെങ്കിലും 10 ഓളം ഭക്ഷണ സ്ഥാപനങ്ങൾ കുട്ടികൾക്ക് വേണ്ടി തുറന്നിരുന്നു. ഇൻസ്പക്ടർ ഓഫ് പോലിസ് പ്രേംസദൻ, സബ് ഇൻസ്പക്ടർ ശ്രീദാസ് പുത്തൂർ, ലീല മെഡിക്കൽ ഓഫീസർ മനു, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സുജിത് കുമാർ പബ്ലിക് ഹെൽത്ത് നഴ്സ് അനുപമ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജിമ്മി ഇടപ്പാടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

No comments