Breaking News

വെള്ളരിക്കുണ്ട് ആസ്ഥാനമായി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കണം


 

വെള്ളരിക്കുണ്ട് താലൂക്കിലെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങൾ റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി എൽ ഡി എഫ് നേതാക്കളായ ടി പി തമ്പാനും പി ടി നന്ദകുമാറും നിവേദനം നല്കി.

മലയോര മേഖലയിലെ ചൈത്രവാഹിനി,തേജസ്വിനി ഉൾപ്പെടെ നിരവധി ചെറുപുഴകളും ഉള്ള പ്രദേശം എന്നതിനാലും കാർഷിക ആവശ്യത്തിനും ജലസേചനത്തിനുമുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കാൻ വെള്ളരിക്കുണ്ടു് ആസ്ഥാനമായി മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നു കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയോടു ഇടപെടുന്നതിനും മാലോം വില്ലേജിൽ അത്തിയടുക്കം മേഖലയിൽ ഭുമി വില കൊടുത്തു വാങ്ങി വർഷങ്ങളായി താമസിച്ച് കൃഷി ചെയ്യുന്ന 29 കുടുംബത്തിന് ഭൂമിയുടെ വനം വകുപ്പുമായുള്ള അവകാശ തർക്കം പരിഹരിക്കാനാവശ്യമായി ഇടപെടണമെന്നും

മലയോര ഹെവേയുടെ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന വനം വകുപ്പ് സ്ഥലം റോഡിന്നു വിട്ടുകിട്ടാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടും നിവേദനം സി പി ഐ എം എളേരി ഏരിയാ കമ്മിറ്റി അംഗം ടി പി തമ്പാൻ, കേരള കോൺഗ്രസ് ബി നേതാവ് പി ടി നന്ദകുമാർ എന്നിവർ മന്ത്രിക്ക് നിവേദനം നല്കി

No comments