Breaking News

കാലിച്ചാനടുക്കം മാവേലി സൂപ്പർ മാർക്കറ്റിൽ കവർച്ച


കാലിച്ചാനടുക്കം: കാലിച്ചാനടുക്കം മാവേലി സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കവർന്നു. ശനിയാഴ്ച വൈകുന്നേരം അടച്ച സ്ഥാപനം രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഇന്നു രാവിലെ ജീവനക്കാർ തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ജിവനക്കാർ അമ്പലത്തറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾക്ക് മുൻപ് റബർ മാർക്കറ്റിംങ് സൊസൈറ്റി, പച്ചക്കറികട തുടങ്ങിയവയിലും മോഷണശ്രമം നടന്നിരുന്നു.

No comments