Breaking News

ആരോഗ്യപ്രവർത്തകരെ ആദരിച്ചു


തിങ്കേഴ്സ് കുമ്പളപ്പള്ളി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാസർഗോഡ്
ചെമ്മട്ടംവയൽ ജില്ലാ ഹോസ്പിറ്റലിലെ കോവിഡ് ചികിത്സ ചുമതല നിറവേറ്റികൊണ്ടിരിക്കുന്ന
ഡോക്ടർ ശ്രീജിത്ത്‌ കൃഷ്ണനും, അതുപോലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ
ഡോക്ടർ അശ്വതി അജിത്തിനെയും.പഞ്ചായത്ത്‌ ക്വാറന്റിൻ കരിന്തളം കോളേജിൽ
ദൈനംദിനം സന്നദ്ധ സേവന സഹായം ചെയ്ത് വരുന്ന ഒൻപത് കോവിഡ് ജാഗ്രത സമിതി
അംഗങ്ങളെയും ആദരിച്ചു. പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന യോഗത്തിൽ
രചനൻ കെ സ്വാഗതവും, പി കൃഷ്‌ണൻ അവറുകൾ അധ്യക്ഷനുമായി, ഉദ്‌ഘാടനം
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സിന്ധു എൻ നിർവഹിച്ചു. പ്രകാശൻ എൻ (കാറളം ),
രാജ് മോഹനൻ വി വി, ബാബു എ, ബൈജു കുമ്പളപ്പള്ളി എന്നിവർ സംബന്ധിച്ചു.

No comments