Breaking News

കെട്ടിടം ഉദ്ഘാടനം ചെയ്തു

                                       

കാലിച്ചാനടുക്കം: ശിശു വികസന വകുപ്പ് കാലിച്ചാനടുക്കം അങ്കണവാടിക്ക്നി വേണ്ടി നിർമിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്.ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് പി.വി.തങ്കമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഭൂപേഷ്, എ.സി.മാത്യു, പഞ്ചായത്തംഗം മുസ്തഫ തായന്നൂർ, പൊതുമരാമത്ത് അസി.എൻജിനിയർ സി.ബിജു ,എ.വി. അനന്തൻ, ടി.വി.ജയചന്ദ്രൻ, കെ.വി. ഇന്ദിര എന്നിവർ സംസാരിച്ചു.




No comments