Breaking News

"എയിംസ് കാസർഗോഡിന്" സെപ്റ്റംബർ 15ന് ജനകീയ ഒപ്പുശേഖരണം


"എയിംസിനൊരു കയ്യൊപ്പ്" വിജയിപ്പിക്കാൻ വെള്ളരിക്കുണ്ടിലെ യോഗം തീരുമാനം

എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്തുന്ന പരിപാടികളുടെ ഭാഗമായി സെപ്തംബർ 15 ന് ജില്ലയിൽ നടത്തുന്ന ജനകീയ ഒപ്പുശേഖരണം വിജയിപ്പിക്കാൻ വെള്ളരിക്കുണ്ടിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
വെള്ളരിക്കുണ്ട് ,കൊന്നക്കാട്, മാലോം, ബളാൽ, ചിറ്റാരിക്കാൽ, ഭീമനടി, പരപ്പ, പുങ്ങംചാൽ, നർക്കിലക്കാട്, കുന്നുംകൈ ,എളേരി കേന്ദ്രങ്ങളിൽ ഒപ്പുശേഖരണബുത്തുകൾ തുറക്കും.
യോഗത്തിൽ തോമസ് ചെറിയാൻ, ബെന്നി ടോമി, സുമേഷ് പി.ആർ, സോജി സി.പി, ജോഷി ജോസഫ്, നെൽസൺ ചാക്കോ, ബേബി.പി.എം, അഡ്വ: കരുണാകരൻ എൻ, കേശവൻ നമ്പീശൻ, സണ്ണി പൈക്കട, ടി.വി.തമ്പാൻ, റിങ്കു മാത്യു, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments