Breaking News

മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു




















 മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധ ദിനം ആചരിച്ചു. ട്രാൻസ്പോർട്ട് സ്പെഷ്യൽ റൂൾ ഭേദഗതികൾ നടപ്പിലാക്കുക, യോഗ്യതയില്ലാത്തവരെ ജോയിൻ്റ് ആർ ടി ഒ ആയി പ്രൊമോട്ട -ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, സേഫ് കേരള പദ്ധതിക്ക് ഓഫീസും വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുക, നിസ്സാര കാ ര ണ ങ്ങളാൽ അന്യായമായി സസ്പൻ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 16 ന് നടക്കുന്ന പണിമുടക്കിൻ്റെ മുന്നോടിയായി ആണ് കാസറഗോഡ്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് എന്നി ഓഫീസുകളിലും മഞ്ചേശ്വരം, പെർള, നീലേശ്വരം എന്നി ചെക്ക്റ്റുകളിലും പ്രതിഷേധ ദിനം സംഘടിപ്പിച്ചത്.കാസറഗോഡ് ആർടിഒ കെ രാധാകൃഷ്ണൻ എൻഫോർസ്മെൻ്റ് ആർ ടി ഒ ജേർസൺ,കാഞ്ഞങ്ങാട് ജോയിൻ്റ് ആർ ടി ഒ ചഗ്ള H എം അസോസിയേഷൻ ഭാരവാഹികളായ വിജയൻ എം, റെജി കുര്യാകോസ്, വൈകുണ്ഠൻ.ടി, സുജിത് ജോർജ്, ശ്രീനി ഡി ,മറ്റു ഐ മാർ' എ എം വി ഐ മാർ ഉൾപെടെ എല്ലാ സാങ്കേതിക ജീവനക്കാരും വിവിധ ഓഫീസുകളിൽ പ്രതിഷേധത്തിൽ പങ്കാളികളായി

 

No comments