Breaking News

ഭീമനടി BSNL ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


കിനാനൂർ കരിന്തളം കുമ്പളപ്പള്ളി പുല്ലുമലയിലെ BSNL ടവറിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമ്പളപ്പള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടി BSNL ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജു കട്ടക്കയം ഉദ്ഘടനം ചെയ്തു. KPCC നിവാഹക സമിതി അംഗം അഡ്വ കെ കെ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രകാശൻ കാറളം, കെ വിജയൻ, രചനൻ കെ, ബാലഗോപാലൻ പി, ഏ വി മോഹനൻ എന്നിവർ സംസാരിച്ചു.

No comments