Breaking News

ജന്മനാ അന്ധനായ വയോധികനെ സഹായിക്കാൻ മുഖാവരണ വില്പന



ചീമേനി :ഒരു പാവം ജീവന്റെ വിലയാണ് ഓരോ മുഖാവരണത്തിനും. മുഖാവരണം വാങ്ങുന്നവർക്ക് ആരോരുമില്ലാതെ കഴിയുന്ന ദമ്പതിമാരുടെ പ്രാർഥനയുണ്ടാവും. മൂത്രാശയസംബന്ധമായ രോഗചികിത്സയ്ക്ക്‌ പണമില്ലാതെ കഷ്ടപ്പെടുന്ന ചീമേനി കിണറുമുക്കിലെ ജന്മനാ അന്ധനായ വിജയൻ (71) എന്ന പാവപ്പെട്ട മനുഷ്യന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാനാണ് ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട് പ്രവർത്തകർ മുഖാവരണ വില്പന നടത്തുന്നത്. 150 രൂപയാണ് ഒരു മുഖാവരണത്തിന്റെ വില.
ഇദ്ദേഹം മുൻപ് സ്‌കൂൾ കുട്ടികളെ കരകൗശലവസ്തുക്കൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന താത്കാലികജോലി ചെയ്തിരുന്നു. ജോലിസ്ഥലത്തേക്കുള്ള ദൂരം കാരണം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതോടെയണ് ജോലി ഉപേക്ഷിച്ചത്. പിന്നീട് ഭാര്യ കലയുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷൻ, തീവണ്ടികൾ എന്നിവിടങ്ങളിൽ ലോട്ടറി വില്പനയിലൂടെയാണ് ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത്. കോവിഡും പ്രായാധിക്യവും കാരണം ലോട്ടറി വില്പന നിർത്തി വീടിനോട് ചേർന്ന് ഒരു കട തുടങ്ങിയെങ്കിലും വിജയിച്ചില്ല. പയ്യാവൂർ സ്വദേശിയായിരുന്ന ഇദ്ദേഹം സർക്കാരിൽനിന്ന് മിച്ചഭൂമിയായി സ്ഥലം ലഭിച്ചതിനെ തുടർന്നാണ് ചീമേനിയിലേക്ക് എത്തുന്നത്. ഇവിടെ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിച്ച വീട്ടിലാണ് ഈ ദമ്പതിമാർ കഴിയുന്നത്. സഹായിക്കാൻ ബന്ധുക്കളാരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ഇവർക്ക് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവർത്തകരാണ് ഏക ആശ്രയം. ഡോക്ടർമാർ അർബുദമാണോ എന്ന സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി തലശ്ശേരിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മൂന്നുലക്ഷത്തോളം രൂപ ആവശ്യമുണ്ട്. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. 
ഫോൺ: 9495690838. 
അക്കൗണ്ട് വിവരങ്ങൾ: VIJAYAN E.N. 
SBI BANK. AC. No. 67172213108, 
IFSC:SBIN0071251, 
MATHIL BRANCH.

No comments