Breaking News

ഉരുൾപൊട്ടലുണ്ടായ ബളാൽ കോട്ടക്കുന്ന് പ്രദേശം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു


 

ഉരുൾപൊട്ടലുണ്ടായ ബളാൽ കോട്ടക്കുന്ന് പ്രദേശം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു. മലയോരത്തെ വിവിധ പരിപാടികൾ പങ്കെടുക്കാനെത്തിയ മന്ത്രി തിരിച്ച് പോകും വഴിയാണ് ബളാലിലെ ഉരുൾപൊട്ടിയ പ്രദേശത്ത് സന്ദർശിക്കാനെത്തിയത്. നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ മന്ത്രി നോക്കിക്കണ്ടു. ഉരുൾപൊട്ടലുണ്ടായ മലമുകളിൽ കരിങ്കൽ ഖനനം നടത്തിയാൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ നാട്ടുകാർ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ അടിയന്തിരമായി കൂടി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം ഈ പ്രദേശത്ത് ഭൗമ പoനം നടത്തണമെന്നാവശ്യപ്പെട്ട് കുണ്ടുപ്പള്ളി കോട്ടക്കുന്ന് മല സംരക്ഷണ സമിതി ഭാരവാഹികൾ മന്ത്രിക്ക് രാവിലെ നിവേദനം കൊടുത്തിരുന്നു.മുൻ എംഎൽഎ എം.കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജൻ, പഞ്ചായത്ത് പ്രസിഡണ്ട് എം.രാധാമണി, വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, ബളാൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ്മോഹൻ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

No comments