Breaking News

കിനാനൂർ കരിന്തളത്തെ കർഷകർക്ക് കണ്ണീർ മഴ



കഴിഞ്ഞ നാലു ദിവസമായി പെയ്യുന്ന മഴ നെൽക്കർഷകർക്ക് സമ്മാനിച്ചത് കണ്ണീർ മാത്രം.
കിനാനൂർ, കീഴ്മാല, അണ്ടോൾ പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് മൂപ്പെത്തി കൊയ്യാൻ പാകമായ നെൽച്ചെടികൾ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ തേജസ്വിനി പുഴ കരകവിഞ്ഞതോടെയാണ് പാടങ്ങളിൽ വെള്ളം കയറിയത്. കണിയാട, കിനാനൂർ, കീഴ്മാല, പാറക്കോൽ, വേളൂർ, അണ്ടോൾ, പുലിയന്നൂർ എന്നിവിടങ്ങളിലെ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലാണ്.കഴിഞ്ഞ വർഷത്തെ കാലവർഷത്തിലും ഈ മേഖലയിലെ നെൽകൃഷി നശിച്ചിരുന്നു. ഇത്തവണ നല്ല വിളവ് പ്രതീക്ഷിച്ചിരുന്നതായി കർഷകർ പറഞ്ഞു

No comments