Breaking News

കോവിഡിനെ പ്രതിരോധിക്കാൻ മുൻപന്തിയിൽ: യൂണിഫോം ഇല്ലാതെ ഹെൽത്ത് ഇൻസ്പക്ടർമാർ



കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്ബോഴും യൂനിഫോമില്ലാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍. ത്രിതല പഞ്ചായത്തുകളിലെയും ആരോഗ്യ വകുപ്പിലെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികകളിലുള്ള കേരളത്തിലെ 5000ത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് യൂനിഫോം അനുവദിക്കാത്തത്. ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍, ഡ്രൈവര്‍, നഴ്സിങ് അസിസ്​റ്റന്‍റ്, ലാബ് ടെക്നീഷ്യന്‍, പ്യൂണ്‍, സ്വീപ്പര്‍ തുടങ്ങി എല്ലാവര്‍ക്കും യൂനിഫോം നിലവിലിരിക്കേയാണ് പരിശോധനകള്‍ക്കും ബോധവത്കരണത്തിനും ഉള്‍പ്പെടെ തിരിച്ചറിയല്‍ കാര്‍ഡി​ൻ്റെ മാത്രം ബലത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്​.

No comments