Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു: പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പഞ്ചായത്ത് അധികാരികൾ



ജനങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അധികാരികൾക്ക് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരും അതുകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടതും ജനങ്ങൾ തന്നെയാണ് .. വാർഡ്തല ജാഗ്രത സമിതികൾ അടിയന്തിരമായി വിളിച്ച് വ്യാപനത്തെ തടയേണ്ടതുണ്ട് .. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കാൻ ശ്രദ്ധിക്കണം ഹോട്ട്സ് പോട്ട് ആയ മേഖലകളിൽ ജോലിയെടുക്കുന്നവർ വ്യാപനത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ടു കൊണ്ട് പ്രതിരോധത്തിനുള്ള സാഹചര്യം ഉണ്ടാക്കണം .. ജോലി ചെയ്യുന്ന മേഖലയിൽത്തന്നെ താമസിക്കുകയോ വന്നാൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാവാതെ സൂക്ഷിക്കണം .. ക്വാറൻ്റയിനിൽ നിൽക്കേണ്ടവർ പുറത്തിറങ്ങുന്നുണ്ടെങ്കിൽ കർശനമായ നിയമ നടപടിക്ക് വാർഡ്തല ജാഗ്രത സമിതി ശുപാർശ ചെയ്യണം. .. കല്യാണം, പൊതു പരിപാടികൾ ,മരണം ,മറ്റു ചടങ്ങുകൾ എന്നിവ നടക്കുന്ന സ്ഥലത്ത് 20 ൽ കൂടുതൽ ആളുകൾ പാടുള്ളതല്ല .. പ്രസ്തുത സ്ഥലത്ത് സാനിറ്ററൈസർ ,നിർബന്ധമായും കരുതണം ..മാസ്ക്ക് ഇടാതെ ആരും തന്നെ പുറത്തിറങ്ങരുത്. കുടുംബശ്രീ യോഗങ്ങൾ നടത്തരുത് .. ഹോട്ട് സ്പോട്ട് ആയ മേഖലകളിൽ തൊഴിലുറപ്പ് ജോലി നടക്കില്ല ...

No comments