Breaking News

എടനീർ മഠാധിപതി 'സ്വാമി കേശവാനന്ദ ഭാരതിയുടെ സമാധി യിൽ അഖില കേരള യാദവ സഭ കാസർഗോഡ് ജില്ലാ കമ്മിറ്റി അതീവ ദുഃഖം രേഖപ്പെടുത്തി

                                                  
'എടനീർ മഠാധിപതി 'സ്വാമി കേശവാനന്ദ ഭാരതിയുടെ സമാധിയിൽ അഖില കേരള യാദവ സഭ കാസർഗോഡ് ജില്ലാ കമ്മിറ്റി അതീവ ദുഃഖം രേഖപ്പെടുത്തി.
പൂജനീയ സ്വാമിയുടെ വിയോഗം വടക്കെ മലബാറിന് പ്രത്യേകിച്ച് കാസർഗോഡ് ജില്ലക്ക് തീരാനഷ്ടമാണെന്ന് ഓൺലൈൻ അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡണ്ട് കെ .യം. ദാമോദരൻ ചുണ്ടിക്കാട്ടി.കാസർഗോഡ് ജില്ലയുടെ വികസന പ്രവർത്തനത്തിന് സ്വാമിജിയുടെ പങ്ക് വിലപ്പെട്ടതായിരുന്നുവെന്ന് യോഗത്തിൽ സംസാരിച്ച യാദവസഭ വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡണ്ട് പി.ടി.നന്ദകുമാർ സൂചിപ്പിച്ചു.ജില്ലാ സെക്രട്ടറി ബാബു മാണിയൂർ, താലൂക്ക് സെക്രട്ടറി കമലാക്ഷൻ മുന്നാട്, കെ.രാജേന്ദ്രൻ മാസ്റ്റർ, രാജീവൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. എ.അരവിന്ദൻ നന്ദി പറഞ്ഞു

No comments