Breaking News

ബളാൽ കൃഷിഭവനിൽ സൗജന്യ കശുമാവ് ഗ്രാഫ്റ്റ്, പപ്പായ തൈ വിതരണം


 ബളാൽ കൃഷി ഭവൻ മുഖേന കശുമാവ് ഗ്രാഫ്റ്റ്, നാടൻ പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ബളാൽ കമ്മ്യൂണിറ്റി ഹാളിന് അടുത്തുള്ള അഗ്രോ സർവീസ് സെന്റർ കെട്ടിടത്തിൽ വച്ചു വിതരണം ചെയ്യുന്ന തൈകൾ appendix 1 അപേക്ഷ ഫോറം, നികുതി രസീത്, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് എന്നിവ അവിടെ വച്ചു നൽകി കൈപ്പറ്റാവുന്നതാണ്. കഴിഞ്ഞ തവണ തൈകൾ ലഭിക്കാത്തവർക് മുൻഗണന. കൂടുതൽ തൈകൾ വീണ്ടും വരുമെന്നതിനാൽ ജനങ്ങൾ തിരക്ക് കൂട്ടരുതെന്നു അഭ്യർത്ഥിക്കുന്നു.

സമയം : ഉച്ചക്ക് 12.30  മണി മുതൽ 

കൃഷി ഭവനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർ കൃഷി ഭവനിൽ നിന്നും ഇന്നലെ ഫോൺ മുഖേന അറിയിച്ച സമയത്തു തന്നെ വന്നാൽ മതിയാകും. രജിസ്റ്റർ ചെയ്ത കർഷകർക്കു നൽകിയതിനു ശേഷം ബാക്കിയുള്ള തൈകൾ മാത്രമേ പുതിയ അപേക്ഷകർക്കു നൽകുകയുള്ളൂ. 

-കൃഷി ഓഫീസർ, ബളാൽ

No comments