Breaking News

വനിതകൾക്ക് സൗജന്യ തൊഴിൽ പരിശീലനം


 ഭര്‍ത്താവ് മരിച്ചവരോ ഭര്‍ത്താവ് ഉപേക്ഷിച്ചവരോ അവിവാഹിതരോ നിരാലംബരോ ആയ വനിതകള്‍ക്ക് ആര്‍സെറ്റി വെള്ളിക്കോത്ത് ഇന്‍സ്​റ്റിറ്റ്യൂട്ട് സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന ശരണ്യ പദ്ധതി, ജില്ല ഭരണസംവിധാനം, ജില്ല വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസ്, ജില്ല വ്യവസായ കേന്ദ്രം എന്നിവയുമായി സഹകരിച്ച്‌ രൂപം നല്‍കിയ കൂട്ട് പദ്ധതി എന്നീ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ടൈലറിങ് പരിശീലനം നല്‍കി ഗാര്‍മെൻ്റ് യൂനിറ്റ് സ്​ഥാപിച്ച്‌ തൊഴില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കലക്‌ടര്‍ ഡോ. ഡി. സജിത് ബാബുവി​ന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വെള്ളിക്കോത്ത് ഇന്‍സ്​റ്റിറ്റ്യൂട്ട്​ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് തീരുമാനംപട്ടികജാതി കോളനിവാസികള്‍ക്ക് പുഷ്പകൃഷിയില്‍ പരിശീലനം നല്‍കുന്നതിന് ഓഫ് കാമ്ബസ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. കോവിഡി​ന്‍െറ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച പരിശീലന പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ പുനരാരംഭിക്കാനും യോഗം തീരുമാനിച്ചു. വെള്ളിക്കോത്ത് ഇന്‍സ്​റ്റി​റ്റ്യൂട്ട് ഡയറക്ടര്‍ എന്‍. ഷില്‍ജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാ റാണി, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ ഗീതാകുമാരി, കുടുംബശീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ലീഡ് ബാങ്ക് ജില്ല മാനേജര്‍ എന്‍. കണ്ണന്‍, നബാഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments