Breaking News

സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ


കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ഇന്ന് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

1 കിലോ പഞ്ചസാര, മുക്കാല്‍ കിലോ കടല,ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റര്‍, മുളക് 100 ഗ്രാം, ഉപ്പ് 1 കിലോ, മുക്കാല്‍ കിലോ ചെറുപയര്‍, കാല്‍ കിലോ സാമ്ബാര്‍ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉള്‍പ്പടെ 350 രൂപയോളമാണ് ഭക്ഷ്യകിറ്റിന് ചിലവ് വരുന്നത്.

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ക്രമം അനുസരിച്ച്‌ തുടങ്ങുന്ന വിതരണം അടുത്ത മാസം 15നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

റേഷന്‍ കടകള്‍ മുഖേന നടത്തുന്ന സൗജന്യ കിറ്റ് വിതരണത്തിന് റേഷന്‍ കാര്‍ഡിലെ അവസാന അക്കം അനുസരിച്ച്‌ ക്രമീകരണം ഏര്‍പ്പെടുത്തി.

എ. എ. വൈ (മഞ്ഞ കാര്‍ഡുകള്‍ക്ക്) കാര്‍ഡുകാര്‍ക്ക് സെപ്റ്റംബര്‍ 24ന് വിതരണം തുടങ്ങും. കാര്‍ഡ് നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവക്കാണ് വിതരണം ചെയ്യുക.

25ന് കാര്‍ഡ് നമ്ബര്‍ ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്ബറുകളിലും 29ന് 6,7,8 നമ്ബറുകളിലും പിങ്ക് കാര്‍ഡിന്റെ പൂജ്യം നമ്ബറിലും അവസാനിക്കുന്ന കാര്‍ഡുകള്‍ക്കാണ് വിതരണം ചെയ്യുന്നത്.

30ന് മഞ്ഞ കാര്‍ഡ് ബാക്കിയുള്ളവര്‍ക്കും പിങ്ക് കാര്‍ഡ് ഉപഭോക്താക്കളില്‍ അവസാന അക്കം 1,2 വരുന്നവര്‍ക്കും വിതരണം ചെയ്യും.

No comments