Breaking News

കുമ്പളപ്പള്ളി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം സെപ്തംബർ 19ന്. ഫോർമേഷൻ നടപടികൾ ആരംഭിച്ചു.


കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ വകയിരുത്തിയാണ് പാലം നിർമ്മാണം ആരംഭിക്കുന്നത്.പ്രവൃത്തി ആരംഭിക്കുന്നതിൻ്റെ ഓപചാരികമായ ഉദ്ഘാടനം സെപ്തംബർ 19 ന് വൈകുന്നേരം 3 മണിക്ക് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിക്കും. ഉദ്ഘാടന വേളയിൽ ബന്ധപ്പെട്ട അധികാരികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. പാലം പൂർത്തിയാവുന്നതോടെ ഒരു നാടിൻ്റെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ കാട്ടിപൊയിൽ ഭാഗത്തുള്ളവർക്ക് കുമ്പളപ്പള്ളിയിലേക്ക് എത്തിച്ചേരാൻ എളുപ്പമാർഗ്ഗമായിരിക്കും

No comments