Breaking News

"ഒപ്പം"പദ്ധതി ഉദഘാടനം ചെയ്തു


പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒപ്പം പദ്ധതി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സഖറിയാസ് അബ്രാഹം ഉദ്ഘാടനം ചെയ്തു. NSS യൂണിറ്റിന്റെ ഹരിതഗ്രാമമായ ചപ്പാരപ്പടവ് പഞ്ചായത്തിലെ കുറുവമ്പൊയിലിലാണ് ഒപ്പം പദ്ധതി ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷ്യവസ്തുക്കളും പച്ചക്കറി കിറ്റുകളും നൽകുന്ന പദ്ധതിയാണ് ഒപ്പം. NSS വോളണ്ടിയർമാരാണ് ഇതിനാവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ചു നൽകിയത്. NSS പ്രോഗ്രാം ഓഫീസർ ശ്രീ.അനീഷ് അഗസ്റ്റ്യൻ, വോളണ്ടിയർമാരായ ആകാശ് ഷിബു , ജിയോ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

No comments