Breaking News

ഉത്തരമലബാർ ടൂറിസം വികസന പദ്ധതി; മലയോരത്തിന് അനന്ത സാധ്യതകള്‍. പ്രതീക്ഷയോടെ കോട്ടഞ്ചേരി

                                           

സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്പ്മന്റ് കോര്‍പറേഷന്‍, കാസറഗോഡ് വികസന പാക്കേജ് എന്നിവ വഴി നടപ്പിലാക്കി വരുന്ന നിരവധി ടൂറിസം പദ്ധതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചു വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ബേക്കലില്‍ ആരംഭിച്ച് ബേക്കലില്‍ അവസാനിക്കുന്ന ജില്ലയുടെ ടൂറിസത്തിന്റെ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയുടെ വടക്കേ അറ്റത്തുള്ള ഹില്‍ സ്റ്റേഷനായ പൊസഡി ഗുംപെയുടെ ടൂറിസം വികസനത്തിനുള്ള പദ്ധതി, ജില്ലയുടെ മലയോര മേഖലയായ കൊന്നക്കാട് കോട്ടഞ്ചേരിയുടെ ടൂറിസം വികസനത്തിനുള്ള പദ്ധതി, കാഞ്ഞങ്ങാടിന് സമീപം മഞ്ഞമ്പതി കുന്നിന്റെ ടൂറിസം വികസനത്തിനുള്ള പദ്ധതി, ബീച്ച് ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു ബീച്ച്, കീഴൂര്‍-ചെമ്പരിക്ക ബീച്ച്, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ബീച്ച്, നിലേശ്വരം അഴിത്തല ബീച്ച് എന്നിവ ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബേക്കല്‍ കോട്ട കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കാനുള്ള സ്വാഗത കമാനത്തിന്റെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. കോട്ടപ്പുറത്തെ ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മാണവും പുരോഗമിച്ചു വരുന്നു.

No comments