Breaking News

ക്വാറിക്കെതിരെ രക്തപ്രതിജ്ഞയുമായി പാമത്തട്ടുകാർ


 കൊന്നക്കാട് പാമത്തട്ട് ക്വാറി വിരുദ്ധ സമിതി രക്തപ്രതിജ്ഞ നടത്തി. പാമത്തട്ടിൽ ക്വാറി തുടങ്ങുന്നതിനെതിരെയുള്ള സമരത്തിന്റെ ഭാഗമായാണ് നാട്ടുകാർ രക്തപ്രതിജ്ഞ എടുത്തത്. ബളാൽ പഞ്ചായത്ത്‌ മെമ്പർ കെ.വി കൃഷ്ണൻ രക്തപ്രതിജ്ഞ ചെയ്തുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഷിബു സ്‌കറിയ, റിജോഷ് ജോസ്, ജിജോ പുളിക്കൽ, അനീഷ് കുഞ്ഞിരാമൻ, ഹരിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

No comments