Breaking News

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു


പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾക്ക് www.hscap.gov.in എന്ന ലിങ്കിൽ കയറി അലോട്ട്മെൻറ് സ്ലിപ് എടുക്കാം.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം. രണ്ടാംഘട്ടത്തിൽ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഈ ദിവസങ്ങളിൽ ഏകജാലക പ്രവേശനം, സ്പോർട്സ് ക്വാട്ട പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം, മനേജ്മെൻറ് ക്വാട്ട പ്രവേശനം എന്നിവ നടക്കുന്നുണ്ട്.

ഏതെങ്കിലും ഒരു ക്വാട്ടയിൽ ചേർന്നാൽ മറ്റു ക്വാട്ട കളിലെ അവസരം നഷ്ടപ്പെടും. ഒരു ക്വാട്ടയിൽ ചേർന്ന് ടി.സി വാങ്ങി മറ്റു ക്വാട്ടയിൽ ചേരാൻ കഴിയില്ല. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

ക്യാൻഡിഡേറ്റ് ലോഗിനിൽ ഫീ പേയ്‌മെൻറ് ലിങ്കിൽ ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി അടക്കാൻ കഴിയാത്തവർക്ക് പ്രവേശനം നേടുന്ന സ്കൂളിൽ ഫീസ് അടയ്ക്കാം.

ഇതുവരെ അപേക്ഷിക്കാത്തവർക്കും, അപേക്ഷിച്ചിട്ട് പ്രവേശനം ലഭിക്കാത്തവർക്കും, തെറ്റായ അപേക്ഷകൾ നൽകി പ്രവേശനം നിരസിക്കപ്പെട്ടവർക്കും ഒക്ടോബർ ഒമ്പത് മുതൽ പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്

No comments