തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ സംവരണ വാർഡുകൾ ഇന്നറിയാം.
ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഒക്ടോബർ അഞ്ചിനും കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ മറ്റന്നാളും തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിൽ 6നുമാണ് നറുക്കെടുപ്പ്. സ്ത്രീ സംവരണ വാർഡുകളാണ് ആദ്യം നറുക്കെടുക്കുക. തുടർന്ന് പട്ടികജാതി- പട്ടിക വർഗ സംവരണ വാർഡുകൾ നിശ്ചയിക്കും.
No comments