Breaking News

ഓൺലൈൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.



പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈൻ ഡിജിറ്റൽ മാഗസിൻ "ഇംപൾസ് " പ്രകാശനം ചെയ്തു. തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോർജ്ജ് ഞരളക്കാട്ട് ആണ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചത്. കോവി ഡ് 19 ന്റെ അസാധാരണമായ ഈ കാലഘട്ടത്തിൽ പഠനവും പഠനേതര പ്രവർത്തനങ്ങളും പൂർണ്ണമായി ഓൺലൈൻ ആയി മാറിയ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്.

പ്രശസ്ത മലയാള നോവലിസ്റ്റും കഥാകൃത്തുമായ ഡോ.അംബികാസുതൻ മാങ്ങാട്
, തലശ്ശേരി അതിരൂപതാ കോർപറേറ്റ് മാനേജർ റവ.ഫാ.മാത്യു ശാസ്താം പടവിൽ , സ്കൂൾ മാനേജർ റവ.ഫാ.മാണി മേൽവെട്ടം തുടങ്ങി ഒട്ടേറെ പ്രമുഖർ ഡിജിറ്റൽ മാഗസിന് ആശംസകൾ അറിയിച്ചു. സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരായ മനുഷ്യസമൂഹം സർഗ്ഗാത്മകതയുടെ പാലങ്ങൾ സൈബർസ്പേസിൽ നിർമ്മിച്ചുകൊണ്ട് അതിജീവനത്തിന്റെ കാലഘട്ടത്തിലൂടെ മുന്നേറുകയാണ്. ഈ അവസരത്തിൽ *ഇംപൾസ് * എന്ന ഡിജിറ്റൽ മാഗസിൻ നാം കൊളുത്തി വെക്കുന്ന പ്രകാശമാണ്. ഈ മാർഗദീപം കെടാതെ കത്തിക്കൊണ്ടിരിക്കട്ടെയെന്ന് ഡോ.അംബികാസുതൻ മാങ്ങാട് ആശംസിച്ചു. പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ. സഖറിയാസ് അബ്രാഹം, റെജി ജോസഫ്, അനീഷ് അറസ്റ്റ്യൻ, റോണി ഇഗ്നേഷസ്, സജിമോൻ കെ ജോൺ , ഷീജ സി കുര്യാക്കോസ് സ്മിത സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments