Breaking News

വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തുംഇന്റലിജന്റ്ഇ_ഗവേർണൻസ് സംവിധാനത്തിലേക്ക്(ILGMS).



സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 28 ന് രാവിലെ 10.30ന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിർവ്വഹിക്കും. പഞ്ചായത്തുതല ഉദ്ഘാടനം ശ്രീ.എം.രാജഗോപാലന്‍ MLA നിര്‍വ്വഹിക്കും.


അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ്‌ സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.


ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷയ്‌ക്കൊപ്പം നൽകിയിട്ടുള്ള ഇമെയിൽ അഡ്രസിലും, അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.

അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം.

അപേക്ഷയിൽ നടപടി പൂർത്തിയാകുമ്പോൾ അത് സംബന്ധിച്ച അറിയിപ്പ് SMS ആയി അപേക്ഷകന് ലഭിക്കും.


എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള ഇടതുപക്ഷ ജാനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം. ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നതില്‍ വെസ്റ്റ് എളേരി പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.

No comments