Breaking News

സീതാറാം യച്ചൂരിയെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ സിപിഎം വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി



സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം എളേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി. ആർ . ചാക്കോ ഉദ്ഘാടനം ചെയ്തു. ടി.പി തമ്പാൻ അധ്യക്ഷനായി. സി.ദാമോദരൻ, എ.അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.

No comments