Breaking News

കേരള ഷോപ്സ് & കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യവും ക്യാഷ് അവാർഡ് വിതരണവും നടത്തി


വിദ്യാഭ്യാസ ആനുകൂല്യവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു.കേരള ഷോപ്സ് & കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളായ വരുടെ മക്കൾക്ക് ഡിഗ്രി പി. ജി വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു. കാസർകോഡ് നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം, ജില്ലാ ലേബർ ഓഫീസർ എം. കേശവൻ, ചിയാക് ജില്ലാ പ്രോജക്ട് മാനേജർ എം സതീശൻ, കെ രവി എന്നിവർ ആശംസകൾ അർപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ശ്വേതാ ടി. പടന്നക്കാട്, ( ബി എസ് സി പ്ലാന്റ് സയൻസ്)
അഞ്ജന തച്ചങ്ങാട് (എംഎസ്.സി. സുവോളജി) അമൃത മാവുങ്കാൽ (എം കോം) എന്നിവർക്കാണ് ക്യാഷ് അവാർഡ് നൽകിയത്. മീര ചന്ദ്രൻ സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.

No comments