Breaking News

കള്ളത്തോക്ക് പിടികൂടി



ചുള്ളിക്കര: കാഞ്ഞങ്ങാട് റെയ്ഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരത്തടിയിൽ നിന്നും വന്യ ജീവികളെ പിടിക്കാൻ സൂക്ഷിച്ച കള്ളത്തോക്ക് വനപാലകർ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കാഞ്ഞിരത്തടിയിലെ റബ്ബർ തോട്ടത്തിൽ പ്രത്യേകം സജ്ജമാക്കിയ കുടുക്കോടു കൂടിയ തോക്ക് വനപാലകർ കണ്ടെടുത്തത്. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി റേഞ്ച് ഓഫീസർ കെ. അഷ്‌റഫ് അറിയിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. പ്രഭാകരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. കെ. രാഹുൽ, എം.പി. അഭിജിത്ത് ,വിജീഷ് അനൂപ്, ശരത്ത് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

No comments