Breaking News

ഇനിയൊരറിയിപ്പ്‌ ഉണ്ടാവുന്നതുവരെ "ഞായറാഴ്ചകളിൽ " വെള്ളരിക്കുണ്ട് ടൗണിൽ കടകൾ പൂർണ്ണമായും അടച്ചിടും



വെള്ളരിക്കുണ്ടിൻ്റെ സമീപ പ്രദേശങ്ങളിൽ കോവിഡ് 19 വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നാടിൻ്റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒരറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിൽ മുഴുവൻ കടകളും അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചത്. ബാക്കിയുള്ള ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടു വേണം.വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും വ്യാപാരി സംഘടനാ നേതാക്കൾ നിർദ്ദേശം നൽകി.അതേ സമയം നീറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാൻ്റ് പരിസരത്തെ ഏതാനും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്നും അവിടങ്ങളിൽ ഭക്ഷണ സാധനങ്ങൾ പാർസലായി നൽകുമെന്നും വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

No comments