Breaking News

വെസ്റ്റ് എളേരി ഇനി തരിശുരഹിത ഗ്രാമം



വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തരിശ് ഭൂമിയിൽ കൃഷി ചെയ്തുകൊണ്ട് നെൽക്കൃഷിയിലും കിഴങ്ങു വർഗ്ഗ കൃഷിയിലും ഗണ്യമായ വർദ്ധനവ് നേടുന്നതിന് പഞ്ചായത്തിന് സാധിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട്
പ്രസീത രാജൻ അഭിപ്രായപ്പെട്ടു.വെസ്റ്റ് എളേരി പഞ്ചായത്ത്‌ തരിശ് രഹിത ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം നടത്തികൊണ്ട് സംസാരിക്കുകയായിരുന്നു അവർ. പദ്ധതിയുടെ ഭാഗമായി നൂറു ഹെക്ടറിലധികം സ്ഥലത്ത് പുതുതായി നെല്ലും കിഴങ്ങു വർഗ്ഗങ്ങളും പച്ചക്കറിയും കൃഷി ചെയ്തിട്ടുണ്ട്.ഈ ഉദ്യമത്തിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട് .ഒരു നാടിന്റെ വികസനത്തിൽ
മുഴുവൻ ജനങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്നും അവർ അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രെസിഡന്റ്‌ ടി.കെ.സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ കൃഷ്ണൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .വി .അനു,പഞ്ചായത്ത് മെമ്പർ മാത്യു വർക്കി ,അബ്ദുൾ സലാം ഹാജി,കാർഷിക വികസന സമിതി അംഗം കെ.പി.നാരായണൻ,കുടുംബശ്രീ ചെയർ പേഴ്സൺ കെ.പി.ലക്ഷ്മി,പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ്,കാർഷിക കർമ്മസേന പ്രസിഡന്റ്‌ ജോൺ ബ്രിട്ടോ,കൃഷി അസിസ്റ്റന്റ് കെ.ഷീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൃഷി ഓഫീസർ വി.വി.രാജീവൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഇ.ഡി.അനുരാജ് നന്ദിയും പ്രകടിപ്പിച്ചു.

No comments