Breaking News

തുടർ ചികിത്സയ്ക്ക് അതുലിന് വേണം നന്മ മനസ്സുകളുടെ സഹായം


                              


ബോൺ ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന
കമ്പല്ലൂർ കൊല്ലാടയിലെ ഈ പത്ത് വയസ്സുകാരന് കാരുണ്യമതികളുടെ
സഹായം അത്യാവശ്യമാണ്

കൊല്ലാടയിലെ കണ്ണോത്ത് വീട്ടിൽ സുനിൽ കുമാർ,മഞ്ജുള ദമ്പതി മകൻ 10വയസുള്ള
അതുൽ കെ സുനിൽ ബോൺ ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. നിർധനരായ
കുടുംബത്തിന് ഇതുവരെയുള്ള ചികിത്സയുടെ ഭാഗമായി ഭാരിച്ച സാമ്പത്തിക ബാധ്യത
വന്നിരിക്കുകയാണ്. തുടർ ചികിത്സക്കായി ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാനായി
പ്രമോദ്കുമാർ എം.വി ചെയർമാനും കെ.ദാമോദരൻ കൺവീനറുമായി അതുൽ.കെ.സുനിൽ
ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ച് സഹായ ധനസമാഹരണത്തിനുള്ള ശ്രമത്തിലാണ്.
സുമസുകൾ ഈ കൊച്ചു കുട്ടിയുടെ ജീവന് വേണ്ടി കഴിയാവുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു.
Acc No: 39657684031
IFSC : SBIN0070595
എസ്.ബി.ഐ. കടുമേനി

ഫോൺ: 94950 62626 (ചികിത്സാ സഹായ കമ്മറ്റി)







No comments