Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ പുലിമട, അടുക്കളമ്പാടി അംഗൺവാടികളുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു


വെസ്റ്റ് എളേരി പഞ്ചായത്തിലെ പുലിമട, അടുക്കളമ്പാടി അംഗണ്‍വാടികളുടെ പുതിയ കെട്ടിടം
പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ഷീക പദ്ധതിയില്‍
ഉള്‍പ്പെടുത്തി വനിതാ ശിശുവികസനവകുപ്പും പഞ്ചായത്തും ചേര്‍ന്ന് 14.50ലക്ഷം രൂപ ചിലവിലാണ്
പുലിമട മാതൃകാ അംഗണ്‍വാടിക്കാവശ്യമായ സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിച്ചത്.
2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവച്ചാണ് അടുക്കളമ്പാടി[മയിലുവള്ളി] അംഗണ്‍വാടി കെട്ടിടം നിര്‍മ്മിച്ചത്. ഈ ഭരണത്തില്‍ 8 അംഗണ്‍വാടികള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.40 അംഗണ്‍വാടികളാണ് വെസ്റ്റ് എളേരിയില്‍ ഉള്ളത്. പുതിയ കെട്ടിടം, കെട്ടിട നവീകരണം, മറ്റ് ഭൗതീക സാഹചര്യങ്ങള്‍, ഫര്‍ണീച്ചര്‍, ശിശുസൗഹൃദ ശൗചാലയം വൈദ്യുതീകരണം തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായ് 164 ലക്ഷം രൂപയാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അംഗണ്‍വാടികള്‍ക്കായ് ചിലവഴിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.സുകുമാരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ടി.കെ.ചന്ദ്രമ്മ, പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.അനു, ബിന്ദു ഭാസ്ക്കരന്‍ പഞ്ചായത്തംഗം എ.അപ്പുകുട്ടന്‍,ICDS സൂപ്പര്‍വൈസര്‍ ദിവ്യ.ടി.കെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അംഗണ്‍വാടി ജീവനക്കാര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ട് അംഗണ്‍വാടികള്‍ക്കും ആവശ്യമായ സ്ഥലം സംഭാവന നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

No comments