Breaking News

ഹത്രാസ് സംഭവം;ആദിവാസി കോൺഗ്രസ് വെള്ളരിക്കുണ്ടിൽ ഉപവാസ സമരം നടത്തി


ഹത്രാസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ആദിവാസി കോൺഗ്രസ്‌ ജില്ലാകമ്മിറ്റിയുടെ ഉപവാസം വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത്‌ കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജീവൻ ചീരോൽ സ്വാഗതം ചെയ്തു. ബാബു കോഹിനൂർ, രാഘവൻ അരിങ്കല്ല് വാർഡ് മെമ്പർ കൃഷ്ണൻ കെ. വി ആദിവാസി കോൺഗ്രസ്‌ നേതാക്കൾ രാഘവൻ പി കെ, ഭാസ്കരൻ പട്ടളം, രാമചന്ദ്രൻ എടത്തോട്, മുന്തൻ അത്തികടവ് എന്നിവർ സംസാരിച്ചു.

No comments