Breaking News

ചെസ്സ് കേരള സംഘടിപ്പിക്കുന്ന അഖില കേരള ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഇന്ന്


ചെസ്സ് കേരള സംഘടിപ്പിക്കുന്ന അഖില കേരള  ഓൺലൈൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഇന്ന്
ഇന്നു വൈകുന്നേരം 7 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന പരിപാടി ചെസ്സ് കേരളയുടെ യൂട്യൂബ് ചാനലിലും ഫെയ്സ് ബുക്ക് പേജിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ലിങ്ക്:

https://m.youtube.com/watch?v=1Azhz0VyZwk

തുടർന്ന് 7.30 ന് ഉദ്ഘാടന മത്സരമായ കാസറഗോഡ് ജില്ലാ ഓപ്പൺ ടൂർണമെന്റ് ആരംഭിക്കും.
ഒക്ടോ. 8 മുതൽ 21 വരെ തുടർച്ചയായ ദിവസങ്ങളിൽ 14 ജില്ലകളിലും നടക്കുന്ന ക്വാളിഫൈയിങ് മത്സരങ്ങളിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള 800 ഓളം മലയാളി ചെസ്സ് താരങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.


ഓരോ ജില്ലയിൽ നിന്നും സെലക്ഷൻ നേടുന്ന 10 വീതം താരങ്ങൾ ചേർന്ന് 140 പേർ ഉൾപ്പെടുന്ന ഓൾ കേരള മെഗാഫൈനൽ ഒക്‌ടോ. 26 ന് നടക്കും.

lichess.org എന്ന വെബ് സൈറ്റിൽ Team Chess Kerala Online എന്ന പ്ലാറ്റ്ഫോമിലാണ് ഓൾ മത്സരങ്ങൾ നടക്കുന്നത്.

https://lichess.org/team/chess-kerala-online - ഈ ലിങ്ക് വഴി ഏതൊരാൾക്കും ടൂർണമെന്റിലെ കളികൾ ലൈവായി കണ്ടു മനസ്സിലാക്കുന്നതിന് കഴിയുന്നതാണ്.

No comments