Breaking News

കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ജനാധിപത്യ കേരള കോൺഗ്രസ്‌ കാഞ്ഞങ്ങാട് ഹെഡ് പോസ്റ് ഓഫീസ് ധർണ നടത്തി


കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികളിലും, സാമൂഹ്യ സേവകനായ ഫാദർ :സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ചും, റബ്ബറിന് തറ വിലയായി 250/-രൂപ നിശ്ചയിക്കണമെന്ന് അവശ്യപ്പെട്ടും ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി.കർഷകരുടെയും ദളിതരുടെയും ആരാച്ചാരായി കേന്ദ്ര സർക്കാർ മാറിയെന്ന് ധർണ ഉത്ഘടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ സണ്ണി അരമന ആരോപിച്ചു.ധർണയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോൺ അയ്മൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ഷാനോജ്‌ ഫിലിപ്പ് മണ്ഡലം പ്രസിഡന്റ്‌ മാരായ മത്തായി ആനിമൂട്ടിൽ, ഫിലിപ്പ് പറേകാട്ടിൽ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

No comments